വൈരാഗ്യ ത്തിന്റെ നാൽ ക്രമിക ഘട്ടങ്ങൾ

ഈ ലേഖനം ഇംഗ്ലീഷിൽ വായിക്കുക: The four progressive stages of vairāgya

ചുരുക്കത്തിൽ: വൈരാഗ്യ എന്നാൽ രാഗ യുടെ അഭാവം: ചിത്ത യെ മലിനമാക്കുകയും ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ആസക്തിയിൽ നിന്നും വിരക്തിയിൽ നിന്നുമുള്ള മോചനം. വാചസ്പതി മിശ്ര തന്റെ സാങ്ഖ്യ-കാരികാ ഭാഷ്യത്തിൽ വൈരാഗ്യ യുടെ നാൽ ക്രമിക ഘട്ടങ്ങൾ വിവരിക്കുന്നു: യതമാന, വ്യതിരേക, ഏകേന്ദ്രിയ, വശീകാര.

ഈശ്വര കൃഷ്ണ യുടെ സാങ്ഖ്യ-കാരികാ യുടെ ഭാഷ്യത്തിൽ വാചസ്പതി മിശ്ര വൈരാഗ്യ യെ ഇങ്ങനെ നിർവചിക്കുന്നു:

വൈരാഗ്യ = രാഗ-അഭാവ, രാഗ യുടെ അഭാവം, അതായത് ആസക്തിയിൽ നിന്നുള്ള മോചനം.

ഇവിടെ രാഗ എന്ന പദം അശുദ്ധികളെയോ കശായ കളെയോ സൂചിപ്പിക്കുന്നു. കശായ എന്ന പദത്തിന്റെ അർഥം നിറം (ഈ സന്ദർഭത്തിൽ ചിത്ത യിലെ കറ) എന്നാൺ. അടിസ്ഥാനപരമായി ഈ അശുദ്ധികൾ രാഗ, ദ്വേഷ എന്നീ രണ്ടു വികാരങ്ങളാൺ, അവ ഇന്ദ്രിയങ്ങളെ അതതു വിഷയങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു (തൈരിന്ദ്രിയാണി യഥാസ്വം വിഷയേഷു പ്രവര്ത്യന്തേ).

വാചസ്പതി മിശ്ര വൈരാഗ്യ യെ വീണ്ടും നാലു തരങ്ങളോ ഘട്ടങ്ങളോ ആയി വിഭജിക്കുന്നു.

തസ്യ- യതമാനസംജ്ഞാ വ്യതിരകസംജ്ഞാ ഏകേന്ദ്രിയസംജ്ഞാ വശീകാരസംജ്ഞാ ഇതി ചതസ്രഃ സംജ്ഞാഃ।

വൈരാഗ്യ ത്തിൻ നാൽ ഘട്ടങ്ങളുണ്ട്: യതമാന, വ്യതിരേക, ഏകേന്ദ്രിയ, വശീകാര.

ഈ വിഭജനങ്ങളെക്കുറിച്ചുള്ള വാചസ്പതി മിശ്ര യുടെ വ്യാഖ്യാനം വളരെ ഉപയോഗപ്രദമാൺ, കാരണം ഭൗതിക ആഗ്രഹങ്ങളിൽ നിന്നുള്ള തന്റെ സ്വാതന്ത്ര്യത്തിന്റെ തോത് വിശകലനം ചെയ്യാൻ ഒരു സാധക യെ അത് സഹായിക്കും. ഈ ഘട്ടങ്ങൾ കശായ കൾ എത്രത്തോളം ‘പാകം’ (പരിപാചന) ചെയ്യപ്പെട്ടു, അതായത് ചിത്ത യിൽ നിന്ൻ നീക്കപ്പെട്ടു എന്നതിൻ അനുസൃതമാൺ. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ സംഗ്രഹം താഴെ:

1. യതമാന: പ്രയത്നത്തിന്റെ അല്ലെങ്കിൽ അഭ്യാസത്തിന്റെ ഘട്ടം, ഇവിടെ ഒരു കശായ യും നീക്കപ്പെട്ടിട്ടില്ല, പക്ഷേ അവ നീക്കാനോ ‘പാകം’ ചെയ്യാനോ ഉള്ള ശ്രമം തുടങ്ങിയിരിക്കുന്നു.

ഇവിടെ പ്രയത്നം എന്നാൽ ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ൻ തടയുക എന്നതാൺ. ഈ ഘട്ടത്തിൽ സാധക ഹൃദയത്തിൽ അശുദ്ധികളുണ്ടെന്ൻ തിരിച്ചറിഞ്ഞിരിക്കുന്നു, അവ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു.

2. വ്യതിരേക: ചില കശായ കൾ പാകമായും മറ്റു ചിലത് ആകാതെയും ഇരിക്കുന്ന ഘട്ടമാണിത്.

വ്യതിരേക എന്നാൽ പാകമായതോ നിഷ്ക്രിയമായതോ ആയ കശായ കളും അല്ലാത്തവയും തമ്മിലുള്ള വിവേചനം. ഉദാഹരണത്തിൻ, ഒരാളുടെ കേൾവി ഇന്ദ്രിയം ഭക്തിരഹിത സംഗീതത്തിൽ ഇനി ആകർഷിക്കപ്പെടണമെന്നില്ല. പക്ഷേ അയാളുടെ നാവ് ഇപ്പോഴും നിയന്ത്രണത്തിലായിട്ടുണ്ടാകില്ല. ഇത് തന്നെക്കുറിച്ച് അറിയുമ്പോൾ ഒരാൾ വ്യതിരേക ഘട്ടത്തിലാൺ.

3. ഏകേന്ദ്രിയ: എല്ലാ കശായ കളും പാകമായെങ്കിലും വിഷയങ്ങളോടുള്ള കൗതുകം അവശേഷിക്കുന്ന ഘട്ടം.

ഇവിടെ ഒരു ഇന്ദ്രിയത്തിനും വിഷയങ്ങളിലേക്ക് ഓടാൻ കഴിയില്ല. എങ്കിലും ചിത്ത യിൽ ഇപ്പോഴും ഒരു കൗതുകം (ഔത്സുക്യ) അഥവാ രുചി/ആഗ്രഹം ഉണ്ട്.

4. വശീകാര: അവശേഷിക്കുന്ന ഏതു രുചിയുടെയും പൂർണ നഷ്ടം.

ഇത് ഇന്ദ്രിയങ്ങളുടെ മേലുള്ള പൂർണ നിയന്ത്രണത്തിന്റെ ഘട്ടമാൺ. വാചസ്പതി മിശ്ര ഈ ഘട്ടത്തിന്റെ ഇനിപ്പറയുന്ന നിർവചനം പതഞ്ജലി യുടെ യോഗ-സൂത്ര യിൽ നിന്ൻ ഉദ്ധരിക്കുന്നു:

ദൃഷ്ടാനുശ്രവികവിഷയവിതൃഷ്ണസ്യ വശീകാരസംജ്ഞാ വൈരാഗ്യമ് – വശീകാര-സംജ്ഞാ എന്ന വൈരാഗ്യ, മുമ്പ് [അദ്ദേഹം] അനുഭവിച്ച എല്ലാറ്റിനോടും കേട്ട [എന്നാൽ അനുഭവിക്കാത്ത] എല്ലാറ്റിനോടും ആഗ്രഹമില്ലാത്തവന്റേതാൺ.

വൈരാഗ്യ ബുദ്ധി യുടെ മൂന്നാമത്തെ ലക്ഷണമാൺ. മറ്റു മൂന്ൻ ധര്മ, ജ്ഞാനമ്, ഐശ്വര്യ എന്നിവയാൺ, അവയെ നാം മറ്റൊരു ലേഖനത്തിൽ പരിശോധിക്കും.

Leave a Comment